Skip to Content

Al-Ameen Mukhalekhanam (1926 July 6)

മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബ്, ഒരു നൂറ്റാണ്ട് മുമ്പ് തൻ്റെ അൽ-അമീൻ പത്രത്തിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ മുഖലേഖനം പുസ്തകരൂപത്തിൽ. അൽ-അമീൻ മുഖലേഖനത്തെ സന്ദർഭവത്കരിക്കുകയും അബ്ദുർറഹ്മാൻ സാഹിബിന്റെ ജീവിതത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ആമുഖപഠനവും അനുബന്ധങ്ങളും.

₹ 80.00 ₹ 80.00 ₹ 99.00
(₹ 0.00 / Units)

ബ്രിട്ടീഷ് മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും ഇതിഹാസ നായകനായ മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബ്,  ഒരു നൂറ്റാണ്ട് മുമ്പ് തന്റെ അൽ-അമീൻ പത്രത്തിൽ മുഖലേഖനമായി പ്രസിദ്ധീകരിച്ച, മുസ്‌ലിം സമുദായത്തിലെ അനിസ്‌ലാമികമായ  അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിമർശിക്കുന്ന, ഒരു ഫത് വായുടെ പുന:പ്രസാധനമാണ് അടിസ്ഥാനപരമായി ഈ ഗ്രന്ഥം. അൽ-അമീനിൽ വന്ന ഫത് വായെ സന്ദർഭവത്കരിച്ചു പഠിക്കുകയും അതുവഴി അബ്ദുർറഹ്മാൻ സാഹിബിന്റെ ജീവിതത്തിന്റെ നാനാ മാനങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ശ്രദ്ധേയമായ ആമുഖപഠനം പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. ചരിത്രകുതുകികൾക്ക് ഉപകാരപ്പെടുന്ന ഏതാനും അനുബന്ധങ്ങളും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.